09:03am 11 August 2026
NEWS
​ ഫാദർ അമീറിന്റെ സ്മരണാർത്ഥം 10 ലക്ഷം വിശുദ്ധ ഖുർആൻ പ്രതികൾ വിതരണം ചെയ്യും
27/07/2026  11:54 AM IST
nila
​ ഫാദർ അമീറിന്റെ സ്മരണാർത്ഥം 10 ലക്ഷം വിശുദ്ധ ഖുർആൻ പ്രതികൾ വിതരണം ചെയ്യും

 


​ദോഹ: അന്തരിച്ച മുൻ അമീർ (ഫാദർ അമീർ) ശൈഖ് ഖലീഫ ബിൻ ഹമദ് അൽ താനിയുടെ സ്മരണാർത്ഥം 10 ലക്ഷം വിശുദ്ധ ഖുർആൻ പ്രതികൾ വിതരണം ചെയ്യുന്നതിനായി ബൃഹത്തായ പദ്ധതിയുമായി ഖത്തർ. 'ഥാനി ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനും' 'അജ് യാൽ എജ്യുക്കേഷണൽ സെന്ററും' സംയുക്തമായാണ് 'നൂർ വ വഫാ' (Noor and Wafa) എന്ന പേരിൽ ഈ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
​അറബി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് ഖുർആൻ പ്രതികൾ അച്ചടിച്ച് വിതരണം ചെയ്യുന്നത്. വറ്റാത്ത പുണ്യവും നിലനിൽക്കുന്ന നന്മയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ മഹത്തായ സംരംഭത്തിൽ പങ്കാളികളാകാൻ ഥാനി ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img