
ഐഎഫ് എഫ് കെയിൽ അംഗീകാരവും പുരസ്‌കാരങ്ങളും നേടിയ മലയാളചിത്രമാണ് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ. പതിനാറാമത് ബംഗളുരു അന്തർദേശീയ ചലച്ചിത്ര മേളയിലെ(biffes- 25,1- 8 മാർച്ച്) ഏഷ്യൻ സിനിമ മത്സര വിഭാഗത്തിൽ ഈ ചിത്രം ഇടം നേടിയിട്ടുണ്ട്. ഏഷ്യൻ സിനിമ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പട്ടിക ഇതാണ് 1) (ദമ്മാം- സംവിധാനം; ജയൻ ചെറിയാൻ- കൊങ്കണി , കന്നഡ),2)( ഡീൽ അറ്റ് ദി ബോർഡർ- ദസ്താൻ ഷഫർ- കിർജിസ്), 3) ഫെമിനിച്ചി ഫാത്തിമ- ഫാസിൽ മുഹമ്മദ്- മലയാളം), 4) ദി സോങ്ങ്- മിന ഒലൻ ലോൾ- ഡിസോങ്ഖ), 5) ഇൻ ദി ബെല്ലി ഓഫ് എ ടൈഗർ-ജട്ല സിദ്ധാർത്ഥ- ഹിന്ദി), 6)ഇൻ ദി ലാൻഡ് ഓഫ് ബ്രദർസ്- രഹ അമീർ ഫസ്‌ലി- പേർഷ്യൻ), 7) റീഡിങ് ലോലിത ഇൻ തെഹ്റാൻ- എറൻ റിക് ലിസ് - പേർഷ്യൻ), 8) സബ- മക്സുദ് ഹുസൈൻ- ബംഗാളി), 9) ശാന്തിനികേതൻ- ദീപാങ്കർ പ്രകാശ്-രാജസ്ഥാനി), 10) സിസ്റ്റർ യുജിയോങ്ക്- ചുങ്ങ് ഹയിൽ-കൊറിയൻ), 11) ദി പാരഡൈസ് ഓഫ് തോൺസ്- നറുബെറ്റ് കുനോ- തായ്), 12) ദിസ് കൺട്രോളബിൾ ക്രൌഡ്- മുഹമ്മദ് മാറ്റിൻ ഒജാനി- പേർഷ്യൻ), 13) വാട്ടർ ലില്ലീസ്- ചൻഹോ ലി- കൊറിയൻ), 14) വെൻ ദിസ് സമ്മർ ഈസ് ഓവർ-ജാങ് യുങ് കി- കൊറിയൻ. മലയാളിയായ ജയൻ ചെറിയാന്റെ കൊങ്കണി ചിത്രമാണ് ദമ്മാം. ഒരു മലയാള ചിത്രമേ ഈ വിഭാഗത്തിൽ ഇടം നേടിയിട്ടുള്ളൂ, ഫാസിൽ മുഹമ്മദിന്റെ 'ഫെമിനിച്ചി ഫാത്തിമ' മുസ്ലിംവനിതകളുടെ പാരതന്ത്ര്യവും വിഹ്വലതകളും പ്രമേയമാക്കിയ ഈ ചിത്രം ബംഗളുരു ഫെസ്റ്റിൽ ശ്രദ്ധ നേടുമോ? കാത്തിരിക്കാം.ബംഗളുരു ഫെസ്റ്റ് മാർച്ച് ഒന്നിന് ആരംഭിക്കുകയേയുള്ളൂ. ഷോ ഷെഡ്യുൾ പൂർത്തിയായാലേ 'ഫെമിനിച്ചി'യുടെ പ്രദർശനദിവസവും സമയവും അറിയാൻ സാധിക്കുള്ളൂ.
Photo Courtesy - Google











